അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാതവസ്തു.ഹുറോൺ തടാകത്തിന് മുകളില്‍ കണ്ടെത്തിയ അജ്ഞാതവസ്തു അമേരിക്ക വെടിവച്ചിട്ടു. ഒരാഴ്ചയ്ക്കിടെ അമേരിക്ക വെടിവച്ചിടുന്ന നാലാമത്തെ വസ്തുവാണിത്.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിവെച്ചിടാന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് എഫ്. 16 പോര്‍വിമാനങ്ങളുപയോഗിച്ചാണ് നിര്‍വീര്യമാക്കിയത്.അമേരിക്കന്‍ ഭൗമോപരിതലത്തില്‍നിന്ന് ഏകദേശം ആറായിരം മീറ്റര്‍ ഉയരത്തിലായിരുന്നു ഇതുണ്ടായിരുന്നത്.റഡാര്‍ വഴി വസ്തുവിനെ അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആളുകളെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് തടാകത്തിനു മുകളിലെത്തിയതിനു പിന്നാലെ വെടിവെപ്പ് നടത്തിയത്.ബലൂണും അജ്ഞാതവസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് അതീവ ജാഗ്രതയിലാണ്. ചാര പ്രവര്‍ത്തനത്തിനുള്ള ബലൂണുകളാണ് ഇതെന്നാണ് സംശയം. വ്യോമ നിരീക്ഷണം ശക്തമാക്കി. തുടര്‍ച്ചയായി ബലൂണുകള്‍ പ്രത്യക്ഷപ്പെടുന്നത് വ്യോമ ഗതാഗതത്തിനും ഭീഷണിയാണ്.
അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാതവസ്തു പ്രത്യക്ഷപ്പെട്ടു; ഒരാഴ്ചയ്ക്കിടെ അമേരിക്ക വെടിവച്ചിടുന്ന നാലാമത്തെ വസ്തു

