ഹിജാബ് ധരിച്ച സ്ത്രീ ഇന്ത്യ ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഒവൈസിയുടെ പ്രസ്താവന. ഹിജാബ് ധരിച്ച സ്ത്രീകള്‍ കോളേജിൽ പോകുമെന്നും ഉന്നത സ്ഥാനങ്ങളിലെത്തുമെന്നും ഒവൈസി വ്യക്തമാക്കി. ഞായറാഴ്ച ട്വിറ്ററിലൂടെ പുറത്തു വിട്ട ഒരു വീഡിയോയിലാണ് ഒവൈസിയുടെ പരാമര്‍ശങ്ങള്‍.ഹിജാബ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുന്ന വീഡിയോയാണ് ലോക്സഭാംഗം കൂടിയായ ഒവൈസി പങ്കുവെച്ചത്. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും. ജില്ലാകളക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അത് കാണാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ.- ഒവൈസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.