News

കൊറോണ; ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി രണ്ട് പേര്‍ ഉള്‍പ്പെടെ ആകെ 400 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.ഇതില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേരും മെഡിക്കല്‍ കോളേജില്‍ പുതുതായി ഒരാളും ഉള്‍പ്പെടെ ആകെ നാലുപേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത് മലപ്പുറം സ്വദേശിയാണ്.
ഇന്ന് മൂന്ന് സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 30 സാംപിളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇന്ന് ലഭിച്ച് ഒരു സാംപിളിന്റെ ഫലം ഉള്‍പ്പെടെ ആകെ 22 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ നാല് പേര്‍ക്ക് കൗണ്‍സിലിംഗ് നടത്തി.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കൂടാതെ ജില്ലാ
മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ യോഗം ചേരുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇന്നും നാളെയും (ഫെബ്രുവരി 13, 14)
ജില്ലയിലെ 16 ബ്ലോക്ക് പി.എച്ച്.സി യൂണിറ്റ് തലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. കൊറോണ ഹെല്‍ത്ത് ബുള്ളറ്റിന്‍, ഫോണ്‍-ഇന്‍ പ്രോഗ്രാം, ബോധവല്‍ക്കരണ ക്ലാസുകള്‍, പഞ്ചായത്ത് തല യോഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയതായി ഡി.എം.ഒ. അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!