Trending

ഭിന്നശേഷി സമൂഹത്തിന് വേണ്ടി ആഹോരാത്രം പ്രവർത്തിക്കുന്ന ഒരു 73 ക്കാരൻ; അറിയാം മടവൂരിലെ ആരാമ്പ്രം കറുത്തേടത്ത് അഹമ്മദ് കുട്ടിയെ

സിബ്ഗത്തുള്ള കുന്ദമംഗലം

അഞ്ച് പതിറ്റാണ്ടുകാലമായി ഭിന്നശേഷി സമൂഹത്തിന് വേണ്ടി ആഹോരാത്രം പ്രവർത്തിക്കുകയാണ് കോഴിക്കോട് മടവൂരിലെ  കറുത്തേടത്ത് അഹമ്മദ് കുട്ടി. പ്രായം 73 ആയെങ്കിലും വിശ്രമില്ല, ഭിന്ന ശേഷി സമൂഹത്തിന്റെ ഉന്നമനം മാത്രമാണ് അഹമ്മദ് കുട്ടിയുടെ ലക്ഷ്യം. മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് എന്ന സ്ഥാപനത്തിൽ ചെന്നാൽ അഹമ്മദ് കുട്ടിയെ കാണാം, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാം. ശ്രവണ പരിമിതരായ കുട്ടികൾ പ്ലസ് ടു വിനു ശേഷം എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരമായാണ് അഹമ്മദ് കുട്ടി എബിലിറ്റി ഫൗണ്ടേഷന് തുടക്കം കുറിച്ചത്.  പരിമിതികൾ മുന്നേറാനുള്ള കഴിവുകൾക്ക് തടസ്സമല്ലെന്ന കാഴ്ച്ചപ്പാടോടെ പ്രവർത്തിക്കുന്ന എബിലിറ്റിയിൽ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ഭിന്ന ശേഷിക്കാർ താമസിച്ചു പഠിക്കുന്നു. 120 കുട്ടികളാണ് നിലവിൽ ഇവിടെയുള്ളത്. ഭിന്നശേഷിക്കാരെ മുഖ്യ ധാരയിലേക്ക് ഉയർത്തുന്നതിനുള്ള നൂതന പദ്ധതികളും ഏഴ് ഏക്കറോളം വരുന്ന എബിലിറ്റി ക്യാമ്പസിൽ നടപ്പിലാക്കി വരുന്നുണ്ട്. ഭാഷാ വികസനം ഇല്ലാത്ത ശ്രവണ പരിമിതർക്ക് വേണ്ടി പ്ലസ്ടുവിന് ശേഷം പഠിക്കാവുന്ന ഒരു ഫിനിഷിങ് സ്കൂളും കോഴിക്കോട് പന്നിയങ്കരയിൽ എബിലിറ്റി യുടെ കീഴിൽ നടത്തുന്നുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്ലാസുകളാണ് ഫിനിഷിങ് സ്കൂളിൽ നൽകുന്നത്. ഇതിന്റെ തുടർച്ചയായി ഡിഗ്രി ക്ലാസുകൾ, തൊഴിൽ പരിശീലനം തുടങ്ങിയവും നടത്തി വരുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടെ ശ്രവണ പരിമിതർക്ക് മാത്രമുള്ള എബിലിറ്റി ആർട്സ് ആന്റ് സയൻസ് കോളേജും അഹമ്മദ് കുട്ടി സ്ഥാപിച്ചിട്ടുണ്ട്. നാലു നിലകളിലുള്ള ബിൽഡിങിൽ മികച്ച ക്ലാസ് മുറികളും, കമ്പ്യൂട്ടർ ലാബും, ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൊക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികളുടെ ഭാഷാ വികസനത്തിന് സ്പീച് തെറാപ്പി ഉൾപ്പടെ നൽകുന്ന പ്രത്യേക സ്ഥാപനവും  കെ. അഹമ്മദിന്റെ നേതൃത്വത്തിൽ എബിലിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. 1974ൽ എഡബ്ലൂഎച്ച് സ്ഥാപിതമായ കാലത്ത് തുടങ്ങിയതാണ് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുളള കെ അഹമ്മദിന്റെ പ്രവർത്തനങ്ങൾ.1977 ൽ കോഴിക്കോട് റഹ്മാനിയ വികലാംഗ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ആയാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് കോഴിക്കോട് കൊളത്തറയിൽ കാലിക്കറ്റ് വികലാംഗ വിദ്യാലയം എന്ന പേരിൽ ഒരു എയ്ഡഡ് സ്പെഷ്യൽ സ്കൂൾ  ആരംഭിച്ചു.1980 മുതൽ അതേ സ്കൂളിൽ അധ്യാപകൻ. 28 വർഷത്തെ സേവനത്തിന് ശേഷം പ്രിൻസിപ്പൽ ആയി വിരമിച്ചെങ്കിലും റിട്ടയർമെന്റ് ലൈഫും ഭിന്നശേഷിക്കാർക്ക് വേണ്ടി മാറ്റി വെക്കാനായിരുന്നു അഹമ്മദിന്റെ തീരുമാനം. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റിന്റെ കുണ്ടായിത്തോട് സെന്ററിൽ പ്ലെയ്സ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷൻ ഓഫീസർ ആയിരുന്നു  ‌പിന്നീട് കെ അഹമ്മദ്. സംസ്ഥാന ത്തിന്റെ വിവിധ ജില്ലകളിൽ ആ കാല ഘട്ടത്തിൽ വളരെ അനിവാര്യമായിരുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കാൻ മുൻകൈ എടുത്തതും അദ്ദേഹമാണ്. .കൊളത്തറ കാലിക്കറ്റ്‌ ഹയർ സെക്കണ്ടറി വികലാഗ വിദ്യാലയം,കോളത്തറ സ്നേഹമഹൽ സ്പെഷ്യൽ സ്കൂൾ, വാഴക്കാട് കാരുണ്യ ഭവൻ ബധിര വിദ്യാലയം, മുട്ടിൽ ഓർഫനെജ് ബധിര വിദ്യാലയം, കണ്ണൂർ പിലാത്തറ കാരുണ്യ നികേതൻ ബധിര വിദ്യാലയം, കോഴിക്കോട് ജെ. ഡി. റ്റി ഇസ്ലാം സ്പെഷ്യൽ സ്കൂൾ, തുടങ്ങിയ വിദ്യാലയങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനൊപ്പം ശ്രവണ പരിമിതർക്ക് ഹൈസ്കൂൾ പഠനം ഇല്ലാതിരുന്ന കാലത്ത് അക്പാഹിയുടെ  പഴയകാലനേതാക്കൾക്കൊപ്പം ഹൈസ്കൂൾ പഠനം അനുവദിച്ചു കിട്ടാനുള്ള പരിശ്രമങ്ങളിലും കൂടിയാലോചനകളിലും സജീവമായിരുന്നു കെ .അഹമ്മദ്. ഈ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ പൂർണപിന്തുണയുമായി ഭാര്യ നീലാറമ്മൽ ആമിനയും അഹമ്മദിനൊപ്പമുണ്ട്. തന്റെ പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മകളും പേരക്കുട്ടിയും ഈ മേഖലയിലേക്ക് എത്തിയതും അഹമ്മ​ദിന് സേവന രം​ഗത്ത് തുടരാൻ ഈ പ്രായത്തിലും ഊർജ്ജം പകരുന്നുണ്ട്. സഹധർമ്മിണി ആമിന നീലാർമ്മൽഎല്ലാ പ്രവർത്തനങ്ങൾക്കും സഹായിയായികൂടെയുണ്ട്.ശ്രവണ പരിമിതരെ പഠിപ്പിക്കുന്നതിന്നുള്ള സ്‌പെഷൽ ബി എഡ് എടുത്ത് മകൾ സിൽവാന വാഴക്കാട് കാരുണ്യ ഭവൻ സ്കൂളിൽ അധ്യാപികയാണ്.ഓഡിയോളജി ആന്റ് സ്പീച്ച് പാത്തൊളജിയിൽ ബിരുദം നേടിയ മകളുടെ മകൾ മനാൽ മറിയവും ഈ രംഗത്തെ പിന്തുടർച്ച കാത്ത് സൂക്ഷിക്കുന്നു. ഭിന്ന ശേഷിക്കാർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കുള്ള അം​ഗീ​കാരമായി ഈ വർഷത്തെ ആൾ കേരള പാരന്റ്സ് അസോസിയേഷൻ ഓഫ് ഹിയറിങ്ങ് ഇമ്പയർഡ് (അക്പാഹി) ഏർപ്പെടുത്തിയ സംസ്ഥാന ബധിരക്ഷേമ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!