Entertainment News

‘ആ സമയത്ത് എടുത്ത മികച്ച തീരുമാനം’;അവൾ ഹാപ്പിയെങ്കിൽ ഞാനും വിവാഹ മോചനത്തെ കുറിച്ച് നാഗചൈതന്യ

ആദ്യമായി വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ നാ​ഗചൈതന്യ. ആ സമയത്ത് തങ്ങൾ രണ്ടുപേരുടെ നല്ലതിനും വേണ്ടിയെടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് താരം പറഞ്ഞത്.നാല് വര്‍ഷത്തെ വിവാഹ ബന്ധത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സമാന്ത വിവാഹ മോചനത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ പ്രതികരണങ്ങള്‍ അറിയിച്ചിരുന്നു.

‘അത് സാരമില്ല, ഞങ്ങള്‍ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തില്‍ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്.’ നാഗചൈതന്യ പറഞ്ഞു.പുതിയ ചിത്രം ബൻ​ഗരാജുവിന്റെ പ്രമോഷനിടെയാണ് താരത്തിന്റെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!