Trending

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം;ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

നവംബർ മൂന്നിന് ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള ഞായറാഴ്ച മാർക്കറ്റിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബന്ദിപ്പോര സ്വദേശിനിയായ 45 കാരി ആബിദയാണ് മരിച്ചത്.
ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കാണ് പരുക്കേറ്റിരുന്നത്. സംഭവത്തിൽ ശ്രീനഗർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്താൻ ഭീകരരുടെ നിർദ്ദേശം അനുസരിച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.ടൂറിസം ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമാക്കി ഇവർ ഗ്രനേഡ് എറിയുകയായിരുന്നു. സാധനം വാങ്ങാൻ എത്തിയവരുടെ ഉൾപ്പെടെ വലിയ തിരക്കായിരുന്നു മാർക്കറ്റിൽ. സ്ഫോടനത്തിൽ പ്രദേശവാസികളാണ് പരുക്കേറ്റവരിലേറെയും. ലഷ്കറെ തായ്ബയുടെ (എൽഇടി) പാകിസ്താൻ കമാൻഡർ ഉസ്മാനെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

Advertisement

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!