ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ മകര സംക്രമ ഉത്സവം 2024 ബ്രോഷർ പ്രകാശനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഒഴലൂർ പാടേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീ താന്നിക്കാട്ട് ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്രം ശാന്തി താന്നിക്കാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി,ക്ഷേത്രം ഊരാളൻ ശ്രീ ജയരാജൻ പുളിക്കും പറമ്പത്ത്,ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡൻ്റ് വിനോദ് കളത്തിങ്ങൽ, ഉത്സവ കമ്മിറ്റി കൺവീനർ ശശികുമാർ കാവാട്ട്, തുടങ്ങിയവർ നേതൃത്വം നൽകി.