മൂന്ന് പതിറ്റാണ്ടിലേറെയായി ബാറ്റ്മാനെ നിർവചിച്ച ശബ്ദതാരം കെവിൻ കോൺറോയ് 66-ാം വയസ്സിൽ അന്തരിച്ചു. ബാറ്റ്മാൻ: ദി ആനിമേറ്റഡ് സീരീസിൽ പ്രവർത്തിച്ച സഹനടൻ ഡയാൻ പെർഷിംഗ് ആണ് ഈ വിവരം അറിയിച്ചത്. ക്യാൻസർ ബാധിതനായ കോൺറോയുടെ മരണ വാർത്ത വാർണർ ബ്രദേഴ്‌സ് ആനിമേഷനും സ്ഥിരീകരിച്ചു.
“ഇതിഹാസ നടനും ബാറ്റ്മാന്റെ നിരവധി തലമുറകളുടെ ശബ്ദവുമായ കെവിൻ കോൺറോയുടെ വേർപാടിൽ ഡിസി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.” വിയോഗ വാർത്ത പങ്കുവച്ച് ഡിസി ട്വിറ്ററിൽ കുറിച്ചു. ബാറ്റ്മാനുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും കോൺറോയുടെ ചിത്രം പങ്കിടുകയും ബാറ്റ്മാൻ, റെഡ് ഹാർട്ട് ഇമോജി എന്നിവയ്‌ക്കൊപ്പം “നന്ദി” എന്ന് എഴുതുകയും ചെയ്തു.
