ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തിയെന്ന് ശാസ്ത്ര മാസിക ലാന്‍സെറ്റിന്റെ വിദഗ്ധസമിതി സ്ഥിരീകരിച്ചതായി ഭാരത് ബയോടെക്് അറിയിച്ചു.
കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്‌സിനുള്ളത്. ഡെല്‍റ്റയ്‌ക്കെതിരെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡേറ്റ ആദ്യമായി അവതരിപ്പിച്ചത് കോവാക്‌സിനാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തില്‍ വാക്‌സിന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഉണ്ടായിട്ടില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്.
കടുത്ത രോഗലക്ഷണമുള്ളവര്‍ക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നത്. രോഗലക്ഷണമില്ലാത്തവര്‍ക്കെതിരെ 63.6 ശതമാനം ഫലപ്രദമാണെന്നും ഭാരത് ബയോടെക്ക് അവകാശപ്പെടുന്നു.