National News

കോവിഡ് പ്രതിരോധം: പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടനാ മേധാവി

WHO chief thanks PM Modi for strong commitment to COVID-19 vaccine

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ലോകാരോഗ്യസംഘടന നേതൃത്വം നൽകുന്ന ആഗോള വാക്സിൻ പൂളായ കോവാക്സിനോടുളള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്കാണ് നന്ദി അറിയിച്ചിരിക്കുന്നത്. ആഗോള ആരോഗ്യമേഖലയിലും ആരോഗ്യപരിരക്ഷയിലും ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കോവാക്സിനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ഞാൻ നന്ദി പറഞ്ഞു. ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമായ വെല്ലുവിളിയാണ് മഹാമാരി. അതവസാനിപ്പിക്കുന്നതിനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു.’ ടെഡ്രോസ് ട്വീറ്റ് ചെയ്തു
‘ലോകാരോഗ്യ സംഘടന ഡയറക്ടറുമായി വളരെ മികച്ച സംഭാഷണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. ലോകാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വിശാലമായ സാധ്യതകളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. കോവിഡ് 19നെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.’പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഫോൺ സംഭാഷണത്തിൽ കോവിഡിനെതിരായ ആഗോള പ്രതിരോധത്തിൽ ലോകാരോഗ്യസംഘടനയുടെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.ഇന്ത്യയുടെ ആയുഷ്മാൻ ഭാരത്, ക്ഷയരോഗ നിർമാർജന പദ്ധതികൾ എന്നിവയെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഭിനന്ദിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!