kerala

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനുമെതിരെ കേസ്

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറം മാറാക്കരയിലാണ് ഇന്നലെ 14 വയസുകാരിയുടെ വിവാഹ നിശ്ചയത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

വിവാഹനിശ്ചയം നടത്തരുതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ കുടുംബം അത് അവഗണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കാടാമ്പുഴ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഇപ്പോള്‍ സിഡബ്ല്യുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ജില്ലാ വനിതാ ശിശു വികസന ഓഫിസറോട് റിപ്പോര്‍ട്ട് തേടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!