Trending

ഇറാനിൽ സൈബർ ആക്രമണം; സർക്കാരിന്റെ പ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ സൈബർ ആക്രമണം. സർക്കാരിന്റെ പ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ആണവ നിലയങ്ങൾക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്. ഒക്‌ടോബർ ഒന്നിന് ഇറാൻ്റെ 200 മിസൈൽ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുക്കുന്നതിനിടയിലാണ് ഈ ആക്രമണം നടന്നത്.

“ഇറാൻ സർക്കാരിൻ്റെ ഏതാണ്ട് മൂന്ന് ശാഖകളും – ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് ബ്രാഞ്ചുകൾ – കനത്ത സൈബർ ആക്രമണങ്ങൾക്ക് വിധേയമായി. അവരുടെ വിവരങ്ങൾ ചോർത്തപ്പെട്ടു,”- ഇറാൻ്റെ സുപ്രീം കൗൺസിൽ ഓഫ് സൈബർസ്പേസിൻ്റെ മുൻ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു.

ഞങ്ങളുടെ ആണവ സൗകര്യങ്ങൾ, ഇന്ധന വിതരണം, മുനിസിപ്പൽ നെറ്റ്‌വർക്കുകൾ, ഗതാഗത ശൃംഖലകൾ, തുറമുഖങ്ങൾ, സമാന മേഖലകൾ തുടങ്ങിയ ശൃംഖലകളും അവർ ലക്ഷ്യമിടുന്നുവെന്ന് ഫിറൂസാബാദി പറഞ്ഞു.

അതേസമയം ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും പുതിയ ഉപരോധങ്ങള്‍ ചുമത്തി യു.എസ്. ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എസിന്റെ നടപടി.ഇറാനില്‍ നിന്നുള്ള എണ്ണ, ഇറാന്റെ പെട്രോകെമിക്കല്‍ വ്യവസായമേഖല തുടങ്ങിയവയ്ക്ക് മേലാണ് യു.എസ്. പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കും പ്രദേശിക സേനകള്‍ക്കുമുള്ള സാമ്പത്തികസഹായം കുറയ്ക്കുക എന്ന ലക്ഷ്യമാണ് യു.എസിന് പ്രധാനമായും ഉള്ളത്.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!