അലൻ വാക്കറുടെ ഡിജെ പരിപാടിക്കിടെ മോഷണംപോയ മൊബൈൽ ഫോണുകൾ വിൽക്കാൻ അസ്ലംഖാൻ്റെ സംഘം നീക്കം നടത്തിയതായി പൊലീസ് കണ്ടെത്തി. മോഷണംപോയ 3 മൊബൈൽ ഫോണുകളുടെ സിഗ്നൽ ഡൽഹിയിലെ ചോർ ബസാറിൽ പൊലീസിന് ലഭിച്ചു. ഐ ഫോണുകളുടെ സിഗ്നലാണ് ലഭ്യമായത്. ചോർ ബസാറിൽ എത്തിച്ച് ഫോണുകൾ ഓരോ ഭാഗങ്ങളായി അഴിച്ച് വിൽപ്പന നടത്താനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്. അന്വേഷണസംഘം ഉടൻ തന്നെ ചോർ ബസാറിൽ എത്തും.
ഇതിനിടെ അന്വേഷണ സംഘം അസ്ലംഖാൻ്റെ സംഘത്തിലെ 5 പേരുടെ ചിത്രങ്ങൾ ശേഖരിച്ചു. ബംഗളൂരു സ്റ്റേഷനിൽ നിന്നാണ് ചിത്രങ്ങൾ ശേഖരിച്ചത്. 2023 ൽ സമാനമായി മോഷണം നടത്തിയ പ്രതികളുടെ ചിത്രങ്ങളാണ് ശേഖരിച്ചത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എറണാകുളം സെൻട്രൽ എസിപി സി ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.