Entertainment

വിസ്മയം തീർത്ത് ജവാൻ; മാസം ഒന്ന് കഴിഞ്ഞിട്ടും ജവാൻ കളക്ഷനിൽ കുതിക്കുന്നു

ചിത്രം പുറത്തിറങ്ങി മാസം ഒന്ന് കഴിഞ്ഞിട്ടും ജവാൻ കളക്ഷനില്‍ കുതിക്കുകയാണ്. പല ചിത്രങ്ങളുടെ റിലീസുകള്‍ എത്തിയിട്ടും ഷാരൂഖ് ചിത്രം ജവാന്റെ ബോക്സ് ഓഫീസിലെ കുതിപ്പ് ആര്‍ക്കും തടയാനാകുന്നില്ല. ഷാരൂഖ് ഖാന്റെ ജവാൻ മുപ്പത്തിയഞ്ചാം ദിവസം നേടിയ കണക്കുകള്‍ കേട്ട് അത്ഭുതപ്പെടുകയാണ് സിനിമ ലോകവും ആരാധകരും.ഇന്നലെ ഷാരൂഖിന്റെ ജവാൻ ഒരു കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം ആകെ 627.05 കോടിയാണ് ജവാൻ ഇതുവരെ നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ജവാൻ നേടിയത് 1117.39 കോടി രൂപയാണ് എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കളക്ഷനില്‍ ജവാനാണ് ഇപ്പോള്‍ ഒന്നാമതുള്ളത്.വിദേശത്തും ഷാരൂഖ് ഖാന്റെ ജവാൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. മിഡില്‍ ഈസ്റ്റില്‍ 100 കോടി 33 ലക്ഷത്തിലധികം നേടിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡാണ് ജവാൻ നേടിയിരിക്കുന്നത് എന്നാണ് വ്യക്തമായിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ ഷാരൂഖ് ചിത്രം ജവാൻ ഇനിയും അത്ഭുതപ്പെടുത്തും എന്നാണ് ഇപ്പോഴും ലഭിക്കുന്ന പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.തമിഴ് ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഹിന്ദി ചിത്രം വൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നായികയായി നയൻതാരയും ചിത്രത്തില്‍ മികച്ച പ്രകടനം നടത്തി. ഇതാദ്യമായിട്ടാണ് നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി വേഷമിടുന്നതും. ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായി രാഷ്‍ട്രീയ സന്ദേശം പകരുന്നതുമാണ് ജവാൻ. ജവാനില്‍ വിജയ് സേതുപതിയാണ് വില്ലൻ. സഞ്‍ജയ് ദത്ത് അതിഥി വേഷത്തിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ കഥാപാത്രങ്ങളായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!