നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചു.ഇരട്ടക്കുട്ടികൾ ഉണ്ടായ സന്തോഷം ക്ടോബര്‍ 9നാണ് നടി നയന്‍താരയും സംവിധായകന്‍ വിഘ്നേശും ആരാധകരെ അറിയിച്ചത്.ക്കുട്ടികളുടെ കുഞ്ഞിക്കാലുകള്‍ ചുംബിക്കുന്ന ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു. പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദത്തിൽ നയൻതാരയും വിഘ്നേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സമൂഹമാധ്യമത്തിൽ സജീവമായ വിഷ്നേഷിന്റെ ഇന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ് ”എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും. ക്ഷമയോടെയിരിക്കുക. നന്ദിയുള്ളവരായിരിക്കുക ” എന്നാണ് വിഘ്നേശിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഉയിര്‍,ഉലകം എന്നാണ് താരദമ്പതികൾ കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തമിഴ്നാട് ആരോഗ്യമന്ത്രി തിരു മാ സുബ്രഹ്മണ്യന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ സാധിക്കുമോയെന്നും വാടകഗര്‍ഭധാരണ കാലയളവില്‍ ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങളുണ്ടോയെന്നുമുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തോടാണ് മന്ത്രി പ്രതികരണം അറിയിച്ചത്. ഇന്ത്യൻ വാടക ഗർഭധാരണ നിയമങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ ദമ്പതികൾ പാലിച്ചോ എന്നതിലാണ് സര്‍ക്കാര്‍ വ്യക്തത തേടുന്നത്.
വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയിൽ നിയമം ഭേദഗതി ചെയ്തിരുന്നു