അകാരണമായി ഗുഡ്സ് വാഹനങ്ങൾ തടഞ്ഞുനിർത്തി അമിത പിഴ ഈടാക്കുന്നത് എന്ന് ആരോപിച്ചു, തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് മൂന്ന് ജില്ലകളിൽ പൂർണ്ണം. പണിമുടക്കിൽ കേരളത്തിലെ എല്ലാ ടിപ്പർ ഡ്രൈവർമാരും പങ്കെടുക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പണിമുടക്ക് പൂർണമാണ്.TODWA ഡ്രൈവർ വെൽഫെയർ അസോസിയേഷൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇതിന് പിന്തുണയായി ഇന്നലെ രാത്രി തന്നെ കേരളത്തിലെ എല്ലാ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനെ ഇന്നലെ തന്നെ *കോഴിക്കോട് ഡ്രൈവേഴ്സ് പിന്തുണ പ്രഖ്യാപിച്ചിരുന്നു..
കോഴിക്കോട് ഡ്രൈവേഴ്സ് പ്രസിഡണ്ട് കുട്ടൻ താമരശ്ശേരി, സെക്രട്ടറി മൻസൂർ ചിലവൂർ, രക്ഷാധികാരി നിസാം കൂമ്പാറ, വൈസ് പ്രസിഡണ്ട് ബാദുഷ കൂടത്തായി, ഇന്നലെ തന്നെ പിന്തുണ അറിയിച്ചു
സമരത്തിന് എല്ലാവരും അനുകൂലിക്കണമെന്ന് ജില്ലാ, ഏരിയ കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്