Trending

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

Former India international Carlton Chapman passes away | Goal.com

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. പുലര്‍ച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുര്‍ച്ചെ കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മിഡ്ഫീല്‍ഡ് മാന്ത്രികന്‍ എന്നറിയപ്പെട്ടിരുന്ന ചാപ്മാന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടി. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനുമൊക്കെ കളിച്ച എഫ്.സി. കൊച്ചിന്റെ സുവര്‍ണസംഘത്തിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു.

നിലവില്‍ കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്സ് എഫ്.സി.യുടെ മുഖ്യപരിശീലകനായിരുന്നു. അടുത്തിടെയാണ് ക്വാര്‍ട്‌സിനെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഷെഫീല്‍ഡ് യുണൈറ്റഡ് ഏറ്റെടുത്തത്. 

കരിയറില്‍ ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചു. 90-കളില്‍ ദേശീയ ടീമില്‍ സ്ഥിരാംഗമായി. കളി നിര്‍ത്തിയശേഷം പരിശീലകനായി. 

1980-കളുടെ മധ്യത്തോടെ ബെംഗളൂരു സായി സെന്ററിലൂടെയാണ് ചാപ്മാന്‍ തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ബെംഗളൂരു ക്ലബ്ബായ സതേണ്‍ ബ്ലൂസിനായി കളിയാരംഭിച്ചു. പിന്നീട് 1990-ലാണ് ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലേക്ക് മാറുന്നത്. 1993 വരെ അവിടെ തുടര്‍ന്ന ചാപ്മാന്‍ പിന്നീട് കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി. 

1993-ല്‍ ഈസ്റ്റ് ബംഗാളിലെ ആദ്യ സീസണില്‍ ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പില്‍ ഇറാഖി ക്ലബ്ബ് അല്‍-സാവ്‌രയ്‌ക്കെതിരേ ഹാട്രിക്ക് നേടി വരവറിയിച്ചു. അന്ന് രണ്ടിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാള്‍ ജയിച്ചുകയറിയത്. 

പിന്നീട് എ.എം. വിജയനും ബൈചുങ് ബൂട്ടിയയും അണിനിരന്ന ജെ.സി.ടിയിലേക്ക് മാറിയ താരം ക്ലബ്ബിനൊപ്പം 14 ടൂര്‍ണമെന്റുകളാണ് വിജയിച്ചത്. 

1997-98 സീസണില്‍ എഫ്.സി കൊച്ചിനായി കളിച്ച താരം തൊട്ടടുത്ത സീസണില്‍ തന്നെ മുന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങി. 2001-ല്‍ ചാപ്മാന്റെ നേതൃത്വത്തിലാണ് ഈസ്റ്റ് ബംഗാള്‍ ടീം നാഷണല്‍ ഫുട്‌ബോള്‍ ലീഗ് വിജയിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!