എറണാകുളം ജില്ലയിൽ കൊവിഡ് മരണസംഖ്യ ഉയരുന്നു. ഇന്ന് രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മുപ്പത്തടം സ്വദേശി അപ്പുക്കുട്ടൻ (75), കൊടുങ്ങല്ലൂർ സ്വദേശി ജമാൽ (46) എന്നിവരാണ് മരിച്ചത്. ഇരുവരും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
ഇന്നലെ അഞ്ച് പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കണ്ണമാലി സ്വദേശിനി ട്രീസ ലോനൻ (89), തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാൾ (90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പൻ (82), വെണ്ണല സ്വദേശി സതീശൻ (58) എന്നിവരാണ് ഇന്നലെ മരിച്ചത്.
എറണാകുളെ ജില്ലയെ ഭീതിയിലാഴ്ത്തിക്കൊണ്ട് മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 13 പേരാണ് എറണാകുളത്ത് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ സംസ്ഥാനത്താകെ 25 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണെന്ന് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.