കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവിന് കുന്ദമംഗലം ഡവലപ്മെൻ്റ് കമ്മിറ്റിയുടെ കത്ത്
മാഡം, കോഴിക്കോട് താലൂക്ക് വിഭജിച്ചു, താമരശ്ശേരി താലൂക് രൂപീകരിച്ചപ്പോൾ അന്നേ വരെ കോഴിക്കോട് താലൂക്കിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കുന്നമംഗല പഞ്ചായത്തിലെ വിവിധ സർക്കാർ ഓഫീസുകൾ ഇപ്പോഴും താമരശ്ശേരി താലൂക്കിന്റെ അധികാര പരിധിയിൽ ആണ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിനു RTO, EDUCATION, LABOUR etc.ഭരണപരമായി കോഴിക്കോട് താലൂക്കിൽ ആണ് കുന്നമംഗലം പഞ്ചായത്ത് നിലകൊള്ളുന്നത്.എന്നാൽ ഈ ഓഫീസുകൾ ആകട്ടെ താമരശ്ശേരി താലൂക്കിന്റെ കീഴിലും. ഈ വിഷയമാണ് കഴിഞ്ഞ 5 കൊല്ലമായി ഞങ്ങൾ ഉണർത്തുന്നത്.അതിനാൽ കുന്നമംഗലം പഞ്ചായത്തുമായി ബന്ധപ്പെട്ടു താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളുടെയും അധികാരം കോഴിക്കോട് താലൂക്കിലേക്ക് മാറ്റണം. ഇതുമായി ബന്ധപെട്ടു നിരവധി തവണ അങ്ങയുടെ ഓഫീസിൽ ഞങ്ങൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒരു തീരുമാനവും അറിയിക്കാത്തത് കൊണ്ടാണ് അങ്ങയുടെ പേരിൽ തന്നെ ഈ അപേക്ഷ സമർപ്പിക്കുന്നത്.
ബഹുമാനപെട്ട MLA, റഹിം സാഹിബുമായി ഞങ്ങൾ ഈ വിഷയത്തിൽ ബന്ധപെട്ടിരുന്നു. പഞ്ചായത്തിൽ നിന്നും ഒരു പ്രമേയം ഇതുമായി ബന്ധപെട്ടു അയച്ചാൽ, അതിന്റെ തുടർ നടപടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനാൽ ഈ വിഷയം ഗൗരവമായി എടുക്കാണ മെന്നും, പെട്ടെന്നു തന്നെ നടപടിയിലേക്ക് നീങ്ങണ മെന്നും അഭ്യർത്ഥിക്കുന്നു. കെ. ഡി സി കുന്ദമംഗലം.