Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ; പ്രസിഡന്റിനെതിരെ നൽകിയ അവിശ്വാസ പ്രമേയത്തിൽ ചർച്ച 14ന്

കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച സെപ്റ്റംബർ 14ന് നടക്കും. ആഗസ്റ്റ് 26ന് യു.ഡി.എഫിലെ 10 അംഗങ്ങളും ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശാഫിയാണ് റിട്ടേണിങ് ഓഫിസർ. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം ആദ്യ രണ്ട് വർഷം കോൺഗ്രസിനും തുടർന്ന് മൂന്ന് വർഷം ലീഗിനുമാണ് പ്രസിഡന്റ് സ്ഥാനം. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിന് 10ഉം എൽ.ഡിഎഫിന് 9ഉം അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫിൽ കോൺഗ്രസിന് ആറും ലീഗിന് നാലും അംഗങ്ങളും എൽ.ഡി.എഫിൽ സി.പി.എമ്മിന് ഏഴും എൽ.ജെ.ഡിക്ക് ഒന്നും എൻ.സി.പിക്ക് ഒന്നും അംഗങ്ങൾ ഉണ്ട് . യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസിലെ ബാബു നെല്ലൂളി ആയിരുന്നു ആദ്യ രണ്ടു വർഷം ബ്ലോക്ക് പ്രസിഡന്റ്. മുന്നണി ധാരണയെ തുടർന്ന് അദ്ദേഹം രാജിവെച്ചപ്പോൾ നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും തുല്യ നിലയിൽ ആയതിനാൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ സി.പി.എം പ്രതിനിധി ടി.പി. മാധവൻ പ്രസിഡന്റ് ആകുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നു നടന്ന തെരെഞ്ഞെടുപ്പിൽ . കുന്ദമംഗലം ഡിവിഷനിലെ അംഗം അരിയിൽ അലവിയായിരുന്നു അന്ന് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. യു.ഡി.എഫിലെ മുസ്‌ലിം ലീഗ് അംഗത്തിന്റെ വോട്ടാണ് അസാധുവായത്. അപ്രതീക്ഷിതമായി എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് അന്ന് വിവാദത്തിനു വഴിയൊരുക്കി. പിന്നീട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി മൈമൂന കടുക്കാഞ്ചേരിയാണ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിൽ ഒരു എൽ.ഡി.എഫ് വോട്ട് വോട്ട് അസാധുവായിരുന്നു. ആറു മാസം കഴിഞ്ഞതോടെയാണ് യു.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്‌. അംഗങ്ങളുടെ വോട്ട് അസാധുവാകാതിരിക്കാൻ പജാഗ്രതയിലാണ് ഇരു മുന്നണികളും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!