Local News

സന്തോഷവും സ്നേഹവും പങ്കിട്ട് ഓളോങ്ങൽ തറവാട്ടുകാർ ഒത്തുകൂടി

കോഴിക്കോട് പന്തീർ പാടത്തെ പ്രശസ്ത കുടുംബമായ ഒളോങ്ങൽ തറവാട്ടിലെ അംഗങ്ങൾ ഒത്തുകൂടി. കുടുംബാംഗങ്ങളിൽ 800 പേരാണ് ഒത്തുചേരൽ ചടങ്ങിൽ പങ്കെടുത്തത്. പലതലമുറയിൽപ്പെട്ടവരെല്ലാം അപൂർവമായി ഒത്തുചേർന്നപ്പോൾ അത് ആഹ്ലാദത്തിന്റെ സുദിനം കൂടിയായി. കുടുംബാംഗങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനായി സഹായനിധി രൂപീകരിക്കുവാൻ കുടുംബ സംഘമത്തിൽ തീരുമാനമെടുത്തു. തറവാട്ടിലെ മുതിർന്ന അംഗങ്ങളേയും സർക്കാർ – പൊതുമേഘല സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർതികളേയും ചടങ്ങിൽ സ്നേഹോപഹാരം നൽകി ആദരിച്ചു.

വെണ്ണക്കാട് റോയൽ ആർകേഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം
ഡോ. അബൂബക്കർ മുസ്ല്യാർ പാറന്നൂർ ഉൽഘാടനം ചെയ്തു. കമ്മറ്റി ചെയർമാൻ ഒ. ഉസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. . യൂസഫ് മുസ്ല്യാർ . ശിഹാബുദ്ധീൻ മദനി . ഖാലിദ് കിളി മുണ്ട. മൊയ്തീൻ പാലക്കൽ . അബ്ദുള്ള മുസ്ല്യാർ . പ്രോഗ്രാം കോ ഓഡിനേറ്റർ ഒ.സലീം. എം.ബാബു മോൻ . നിസാം കാരശ്ശേരി . യു.സി. ബുഷ്റ, .കെ.കെ.സി. നൗഷാദ് എന്നിവർ സംസാരിച്ചു. കൺവീനർ ഒ.സിദ്ധീഖ് സ്വാഗതവും ട്രഷറർ യം. വി. ഫൈസി നന്ദിയും പറ ഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!