ജെയിംസ് കാമറൂണിന്റെ ഹിറ്റ് ചിത്രം അവതാറിന് ശേഷം അവതാർ 2ന് വേണ്ടിയുള്ള ആകാംഷ നിറഞ്ഞ കാത്തിരിപ്പിലാണ് ആരാധകർ. അവതാർ സീരിസുകൾ തുടർച്ചയായി ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കിടെയാണ് ആരാധകർക്കായി ജെയിംസ് കാമറൂൺ പുതിയ വിശേഷം പങ്കുവയ്ക്കുന്നത്.
ഡി എക്‌സ്‌പോ 2022ൽ നടന്ന ചടങ്ങിൽ അവതാറിന്റെ നാലാം ഭാഗമുണ്ടാകുമെന്നാണ് ജെയിംസ് കാമറൂൺ അറിയിച്ചിരിക്കുന്നത്. നാലാം ഭാഗത്തിന്റെ നിർമാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം അവതാർ രണ്ടാം ഭാഗത്തിന്റെ അവസാന ഘട്ട പണികളിലാണെന്നും ചിത്രം ബിഗ് സ്‌ക്രീനിലെത്തുന്നതിൽ വളരെ ത്രില്ലിൽ ആണെന്നും ജെയിംസ് കാമറൂൺ വെളിപ്പെടുത്തി.
രണ്ടാംഭാഗമായ അവതാർ:ദ വേ ഓഫ് വാട്ടർ എന്നതിലെ നിരവധി രംഗങ്ങൾ ഉൾപ്പെടുത്തി ത്രീഡിയിൽ പ്രേക്ഷകർക്കായി പ്രദർശിപ്പിക്കുകയും ചെയ്തു. രണ്ടാം ഭാഗം ഡിസംബർ 16 ഓടെ തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടും മൂന്നും സീരിസുകൾ ഒരുമിച്ചാണ് ചിത്രീകരിക്കുന്നതെന്നതിനാൽ നാലാം ഭാഗമാണ് ഇനി പ്രേക്ഷകർക്കായി ഒരുങ്ങുന്നത്.