National News

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പ​ട്ടേൽ ചുമതലയേൽക്കും

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പ​ട്ടേലിനെ തെരെഞ്ഞെടുത്തു ഇന്ന്​ ഉച്ചക്ക്​ കേന്ദ്ര നിരീക്ഷകരായ നരേന്ദ്രസിങ്​ തോമർ, പ്രൾഹാദ്​ ജോഷി, ജനറൽ സെക്രട്ടറി തരുൺ ചൗഗ്​ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗമാണ്​ പ​ട്ടേലിനെ തെരഞ്ഞെടുത്തത്​.

മുഖ്യമന്ത്രി വിജയ്​ രൂപാണി രാജിവെച്ചതിനെ തുടർന്നാണ്​ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കേണ്ട ഗുജറാത്തിൽ പുതിയ നേതാവിനെ കണ്ടെത്തിയത്​. ഗവർണർ ആചാര്യ ദേവ്​രഥുമായി വൈകീട്ട്​ കൂടിക്കാഴ്​ച നടത്തി സത്യപ്രതിജ്​ഞാ തിയതി തീരുമാനിക്കും.

ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററും മോദി-ഷാമാരുടെ വിശ്വസ്​തനുമായ പ്രഫുൽ ഖോട പ​ട്ടേൽ ഉൾപ്പെടെ പലർക്കുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്​ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്​.

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!