ആക്ഷൻ ഹീറോ ബാബു ആന്റണി ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു.നവാഗതനായ വിനു വിജയ് സംവിധാനം ചെയ്യുന്ന സാന്റാ മരിയ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണിയുടെ തിരിച്ചു വരവ്. .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പിള്ളി നിര്‍മ്മിക്കുന്നു.
കഥ , തിരക്കഥ , സംഭാഷണം കൈകാര്യം ചെയ്യുന്നത് സംവിധായകനും, തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയാണ്.
ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ബാബു ആന്റണി മലയാളത്തിലേക്ക് നായകനായി തിരിച്ച് എത്തുന്നത്. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിലും ബാബു ആന്റണിയാണ് നായകന്‍.
ഒരു ക്രിസ്മസ് സീസണില്‍ , കൊച്ചി നഗരത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും , അതേ തുടര്‍ന്ന് പോലീസും , ജേര്‍ണലിസ്റ്റുകളുമൊക്കെ തമ്മില്‍ പരസ്പരം ഉണ്ടാകുന്ന ശത്രുതയും , തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സാന്റാ മരിയയുടെ ഇതിവൃത്തം.
ഇര്‍ഷാദ് , അലന്‍സിയര്‍, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിന്‍ സോയ, ഇടവേള ബാബു ,ശ്രീജയ നായര്‍ , സിനില്‍ സൈനുദ്ധീന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു സൂപ്പര്‍ താരവും അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഛായാഗ്രഹണം ഷിജു എം ഭാസ്‌കര്‍. സംഗീത സംവിധാനം കേദാര്‍ . വിവേക് പിള്ള കോ-ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ ജോസ് അറുകാലില്‍ ആണ്. വസ്ത്രാലങ്കാരം സപ്ന ഫാത്തിമ , ചീഫ് അസ്സോസിയേറ്റ് കുടമാളൂര്‍ രാജാജി , അസോസിയേറ്റ് ഡയറക്ടര്‍ അമല്‍ദേവ് കെആര്‍ , ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന്‍ അജ്മല്‍ ഷാഹുല്‍ , പ്രോജക്റ്റ് ഡിസൈനര്‍ കിഷോര്‍ ബാലു , പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വര്‍ഗീസ് പിസി , പ്രൊഡക്ഷന്‍ ഏക്‌സികുട്ടീവ് അഫ്‌സല്‍ സലീം , പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ മെപ്പു.അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ – ബിമല്‍ രാജ് , അജോസ് മരിയന്‍ പോള്‍ , ദയ തരകന്‍ ,അശ്വിന്‍ മധു , അഖില്‍ നാഥ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി നവംബറില്‍ ചിത്രീകരണം ആരംഭിക്കും