ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 22017 മുതലുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം,ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ മാർഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശിൽ കഴിഞ്ഞ ആറു വർഷത്തിനിടെ നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാന അഡ്വക്കേറ്റ് ജനറലിനോട് നിർദേശിച്ചത്.ഗൂണ്ട നേതാവ് ആതിഖ് അഹമ്മദ് ഉൾപ്പടെ നിരവധി പേരാണ് കഴിഞ്ഞ ആറു വർഷത്തിനിടെ ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലപതകങ്ങളിൽ കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം

