പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ വകുപ്പും കുന്ദമംഗലം പഞ്ചയത്തും സമ്യുക്തമായി ലോൺ – ലൈസൻസ് – സബ്സിഡി മേള ബ്ലോക്ക് ഹാളിൽ സംഘടിപ്പിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽ കുമാർ വി. ഉദ്ഘാടനം ചെയ്തു. ശ്രീമതി ശബ്‌ന റഷീദ് അധ്യക്ഷത വഹിച്ചു. ശ്രീമതി പ്രീതി യു സി , ഷൈജ വളപ്പിൽ, സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന പി, എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് മെമ്പർമാരായ പാലക്കൽ നജീബ്, ടി.ശിവാനന്ദൻ, ബൈജു ചോയ്മടത്തിൽ,സജിത ഷാജി,ജസീല ബഷീർ എന്നിവർ പങ്കെടുത്തു.വ്യവസായ വികസന ഓഫീസർ വിപിൻദാസ് ഈ വിഷയത്തിൽ ക്ലാസ്സ് എടുത്തു. കുന്ദമംഗലം കാനറ ബാങ്ക് മാനേജർ ശ്രീ വിജിത്ത്, കുന്ദമംഗലം എസ്.ബി.ഐ ഓഫീസർ ലക്ഷ്മി എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിൽ പുതുതായി തുടങ്ങിയ സംരംഭങ്ങൾക്ക് അനുവദിച്ച ലോൺ വിതരണം നടത്തി.സംരമ്പകർക്കുള്ള ഉദ്യം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.കുന്നമംഗലം ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പ് പ്രതിനിധി വിഘ്നേഷ് ജി നന്ദി പറഞ്ഞു.
ലോൺ,ലൈസൻസ്, സബ്സിഡി മേള നടത്തി
