പെരിങ്ങൊളം സ്കൂളിൽ കർക്കിടക കഞ്ഞി വിതരണം നടത്തി. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിന്റെ ഭാഗമായി വർഷങ്ങളായി സ്കൂളിൽ കർക്കിടക കഞ്ഞി വിതരണം നടത്തുന്നുണ്ട്. മുൻ അധ്യാപകൻ ബാവക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സറീന അധ്യക്ഷത വഹിച്ചു. യുസുഫ് മാസ്റ്റർ, അഷ്‌റഫ് മാസ്റ്റർ, എസ്.എം.സി. ചെയർമാൻ ശബരീഷൻ, ശ്രീജുൽ എന്നിവർ സംസാരിച്ചു. പി.ടി.എയും അധ്യാപകരും സംയുക്തമായാണ് കർക്കിടക കഞ്ഞി വിതരണം നടത്തിയത്. പി.ടി.എ. പ്രസിഡന്റ് ആർ.വി. ജാഫർ സ്വാഗതവും അരുൺജിത്ത് നന്ദിയും പറഞ്ഞു.