information News

അറിയിപ്പുകൾ

കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം തിരുവനന്തപുരത്ത് ആരംഭിച്ചു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൺസ്യൂമർഫെഡിന്റെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി ആരംഭിച്ച ത്രിവേണി സ്റ്റോറുകളുടെ ഓൺലൈൻ പതിപ്പായ ബിസിനസ്സ് പോർട്ടൽ consumerfed.in തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ സിന്ധു അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ലേഖ സുരേഷ് സന്നിഹിതയായിരുന്നു.
www.consumerfed.in എന്ന വെബ് പോർട്ടൽ വഴി അവശ്യസാധനങ്ങൾ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം. ഓൺലൈൻ സ്റ്റോറിലൂടെ ബുക്ക് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ സാധനം വീട്ടിലെത്തും. ഓൺലൈൻ പേയ്‌മെന്റും ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതേ നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ നൽകുന്നത്. ആകർഷകമായ അനവധി ഓഫറുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ദൂരത്തിന്റെ അടിസ്ഥാനത്തിൽ മിതമായ ഡെലിവറി ചാർജ് ഈടാക്കി സേവനങ്ങൾ പരമാവധി ജനങ്ങളിലേക്ക് ഏത്തിക്കുന്നതിലൂടെ അനവധി തൊഴിൽ സാധ്യതകളും സംരംഭം ലക്ഷ്യമിടുന്നു. കോഴിക്കോട്-വയനാട് ജില്ലകളിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സേവനം ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് എല്ലാ ജില്ലകളിലേക്കും വ്യാപിക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡുഗോ എന്ന ഡെലിവറി കമ്പനിയുമായി ചേർന്നാണ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്ക് പുറമെ ആറ്റിങ്ങലിലും നെടുമങ്ങാടും വെഞ്ഞാറമൂടും ആദ്യ ഘട്ടത്തിൽ സേവനം ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ എല്ലായിടത്തും സേവനം ലഭ്യമാക്കും.

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 17ന്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ ആഗസ്റ്റ് 17ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കേരളത്തിലെ പുലുവക്കൗണ്ടർ, വേട്ടുവക്കൗണ്ടർ, പടൈയാച്ചിക്കവുണ്ടർ, കാവിലിയക്കവുണ്ടർ എന്നീ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ഒ.ബി.സി, ജനറൽ എന്നീ വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യൻ, മുസ്ലീം മത വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തുന്നത് സംബന്ധിച്ച വിഷയം, എഴുത്തച്ഛൻ സമുദായത്തിന്റെ മറ്റ് പേരുകളും അംഗീകരിക്കുന്നത് സംബന്ധിച്ച വിഷയം, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ 2020-2021 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അംഗീകരിക്കൽ എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

കർഷകതൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020-21 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2020-21 വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ/ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

ഹൈഡ്രോപോണിക്‌സ് ആന്റ് മെക്കനൈസേഷൻ: പരിശീലന പരിപാടി 18ന്

ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 18ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് ‘ഹോഡ്രോപോണിക്‌സ് ആന്റ് മെക്കനൈസേഷൻ’ എന്ന വിഷയത്തിൽ ക്ഷീരകർഷകർക്കായി ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കും. താത്പര്യമുള്ള ക്ഷീരകർഷകർ 9400831831 എന്ന ഫോൺ നമ്പരിൽ 17ന് വൈകിട്ട് അഞ്ച് മണിവരെയുള്ള സമയത്ത് വാട്ട്‌സ് നമ്പരിലൂടെ രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ: sfftraining2021@gmail.com.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!