ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്.ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി.എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആര് ശ്രീജേഷ് പറഞ്ഞു.പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി ഹൃദയത്തില്‍ തൊട്ട വാക്കുകളാല്‍ പ്രശംസിച്ചു.
പിന്നീട് ശ്രീജേഷിന് പൂക്കുട നല്കി. ശേഷം ശ്രീജേഷ് ഒളിമ്പിക്സ് മെഡല്‍ മമ്മൂട്ടിയെ കാണിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.മുമ്പ് മമ്മൂട്ടി നേതൃത്വം നല്കിയ ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടന വേളയില്‍ പി.ആര് ശ്രീജേഷ് എത്തിയിരുന്നു. ഇക്കാര്യവും സംഭാഷണത്തില്‍ കടന്നുവന്നു. മമ്മൂട്ടിയെത്തിയതറിഞ്ഞ് ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു.

