National News

രാഹുൽ ഗാന്ധിയുടേതിന് പുറമെ കോൺ​ഗ്രസ് പാർട്ടിയുടെ ഒൗദ്യോഗിക അക്കൗണ്ടും പൂട്ടി ട്വിറ്റർ

രാഹുൽ ഗാന്ധിയുടേതിന് പുറമെ സമൂഹമാധ്യമ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന്​ ആരോപിച്ച് ​ കോൺ​ഗ്രസ് പാർട്ടിയുടെ ഒൗദ്യോഗിക അക്കൗണ്ടും പൂട്ടി ട്വിറ്റർ. ഫേസ്​ബുക്കിലൂടെയാണ്​ പാർട്ടി ഇക്കാര്യം വ്യക്തമാക്കിയത്​.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്​ പൂട്ടിയതായ സന്ദേശത്തിന്‍റെ സ്​ക്രീൻഷോട്ട്​ സഹിതമാണ്​ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തത്​. ഈ അക്കൗണ്ട്​ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്നാണ്​ സ്ക്രീൻ ഷോട്ടിലെ സന്ദേശം.

ഡൽഹി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു ​ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട്​ മരവിപ്പിച്ചിരുന്നത് . ഇതിനുപുറമെ മുതിർന്ന അഞ്ചു കോൺഗ്രസ്​ നേതാക്കളുടെയും ട്വിറ്റർ ഹാൻഡിലുക​ൾക്കെതിരെ സമാന നടപടി സ്വീകരിച്ചതായി കോൺഗ്രസ് അവകാശപ്പെട്ടിരുന്നു​.

രൺദീപ്​ സു​ർജേവാല, എ.ഐ.സി.സി ജനറൽ ​െ​സക്രട്ടറിയും മുൻ മന്ത്രിയുമായ അജയ്​ മാക്കൻ, ലോക്​സഭ വിപ്പ്​ മാണിക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്​, മഹിള കോൺഗ്രസ്​ പ്രസിഡന്‍റ്​ സുഷ്​മിത ദേവ്​ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ്​ പൂട്ടിയതെന്നാണ്​ ആരോപണം. ​

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!