Kerala Local News

സൃഹൃത്തിൻ്റെ ഫോട്ടോയും ശബ്ദവും, പണം ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് കോൾ; കോഴിക്കോട് സ്വദേശിക്ക് നഷ്ടപ്പെട്ടത് 40,000 രൂപ

കോഴിക്കോട്: വാട്‌സ്ആപ്പ് കോളിലൂടെ സൃഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയുടെ നാല്പതിനായിരം രൂപ തട്ടിയെടുത്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥൻ്റെ പണമാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വാട്‌സ്ആപ്പ് കോളിലൂടെ വന്ന വ്യക്തി ആന്ധ്രപ്രദേശ് സ്വദേശിയായ സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പണം കൈവശപ്പെടുത്തിയത്.

ബന്ധുവിന് മുംബൈയിലെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്കായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു കോള്‍. സുഹൃത്തിൻ്റെ ശബ്ദവും ഫോട്ടോയുമൊക്കെ കണ്ടതോടെ ഉദ്യോഗസ്ഥന്‍ മറ്റൊന്നും നോക്കാതെ പണം കൈമാറുകയായിരുന്നു. ഗൂഗിള്‍ പേ വഴിയാണ് പണം അയച്ചത്. തുടര്‍ന്ന് സംശയം വന്നതോടെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

ഇതോടെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്ക് ഓണ്‍ലൈനായി പരാതി നല്‍കി. നിര്‍മിത ബുദ്ധി മുഖേന സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!