Entertainment

ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ റിലീസ് നീട്ടി

ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘വോയ്‌സ് ഓഫ് സത്യനാഥൻ’ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിർമാതാക്കൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന സിനിമ വീണ്ടും നീട്ടിയത്. ചിത്രത്തിന്റെ ഗംഭീര പ്രമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്‌സ് ഓഫ് സത്യനാഥനു ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ: രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യുഎഇ). റാഫി തന്നെയാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സ്വരുപ് ഫിലിപ്പ്,സംഗീതം : അങ്കിത് മേനോൻ,എഡിറ്റർ: ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കല സംവിധാനം: എം ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്,മേക്കപ്പ് :റോണക്സ് സേവ്യർ, ചീഫ് അസ്സോഷ്യേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ: മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ, ഡിജിറ്റൽ മാർക്കറ്റിങ്: മാറ്റിനി ലൈവ്,സ്റ്റിൽസ്: ശാലു പേയാട്,ഡിസൈൻ: ടെൻ പോയിന്റ്, പിആർഓ: പ്രതീഷ് ശേഖർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!