ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ.യു.എസ്.പ്രസിഡന്റ് ജോ ബൈഡൻ ചിത്രത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.ജെയിംസ് വെബ് പകർത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണ് നാസ പുറത്തുവിട്ടത്. രാജ്യത്തിന് അഭിമാനമൂഹൂർത്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പന്ത്രണ്ടരമണിക്കൂറുകൊണ്ടാണ് ചിത്രങ്ങൾ പകർത്തിയത്.
ആകാശത്ത് ഒരു മണൽത്തരിയോളം പോന്ന ഇടത്തിലൂടെ ആ ബഹിരാകാശ ടെലസ്കോപ്പ് ബാഹ്യപ്രപഞ്ചത്തിലേക്ക് ആഴത്തിൽ നോക്കിയപ്പോൾ ലഭിച്ച ദൃശ്യമാണിതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ശാസ്ത്ര പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്.കഴിഞ്ഞ വർഷം ഡിസംബർ 25 ന് വിക്ഷേപിച്ച ജെയിംസ് വെബ്, ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായാണ് അറിയപ്പെടുന്നത്. വിദൂര ഗ്രഹങ്ങളെ അവയുടെ ഉത്ഭവം, പരിണാമം, വാസയോഗ്യത എന്നിവ നിർണ്ണയിക്കുന്നതിനുള്ള പഠനവും ദൂരദർശിനിയുടെ ദൗത്യത്തിൽപ്പെടുന്നു.
👀 Sneak a peek at the deepest & sharpest infrared image of the early universe ever taken — all in a day’s work for the Webb telescope. (Literally, capturing it took less than a day!) This is Webb’s first image released as we begin to #UnfoldTheUniverse: https://t.co/tlougFWg8B pic.twitter.com/Y7ebmQwT7j
— NASA Webb Telescope (@NASAWebb) July 11, 2022