National News

നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി;നദിയിൽ നിന്ന് മുതലയെ വലിച്ച് കരക്കിട്ട് നാട്ടുകാർ,വയറുകീറി പുറത്തെടുക്കാന്‍ ശ്രമം, തടഞ്ഞ് പോലീസ്

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി. ചംബാല്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അന്ദര്‍ സിങ് എന്ന കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ മുതല പിടികൂടിയെന്നും നദിയുടെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി ഭക്ഷണമാക്കിയെന്നുമാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവം അറിഞ്ഞ് ഗ്രാമവാസികള്‍ തടിച്ചുകൂടുകയും വലയും കയറും മറ്റും ഉപയോഗിച്ച് മുതലയെ പിടികൂടുകയും ചെയ്തു.പുഴയില്‍നിന്ന് കരയില്‍ കയറ്റിയ മുതലയെ ബന്ധിച്ച ശേഷം അതിന്റെ വയര്‍ കീറി കുട്ടിയെ പുറത്തെടുക്കാനായിരുന്നു ഗ്രാമവാസികളുടെ ശ്രമം.
ഇതിനിടെ അലിഗേറ്റർ ഡിപ്പാർട്ട്‌മെന്റ് സംഘം സ്ഥലത്തെത്തി. മുതലയ്ക്ക് കുട്ടിയെ ആക്രമിക്കാൻ കഴിയുമെന്നും എന്നാൽ വിഴുങ്ങാൻ കഴിയില്ലെന്നും വകുപ്പ് സംഘം ഗ്രാമവാസികളോട് വിശദീകരിച്ചു. എന്നാൽ ഗ്രാമവാസികൾ ചെവിക്കൊണ്ടില്ല.മുതലയെ ഗ്രാമവാസികളുടെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ ബന്ധുക്കള്‍ അതിന് തയ്യാറായില്ല.

മുതലയുടെ വയറ്റില്‍നിന്ന് കുട്ടിയെ ജീവനോടെ പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അവര്‍ മുതലയെ മോചിപ്പിക്കാന്‍ തയ്യാറാകാതിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ വൈകുന്നേരംവരെ കാത്തുനിന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഗ്രാമവാസികള്‍ മുതലയെ മോചിപ്പിച്ചതായും രഘുനാഥ്പുര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാംവീര്‍ സിങ് പറഞ്ഞു.എസ്ഡിആർഎഫ് സംഘവും കുട്ടിക്കായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!