Local News

ലോക പേപ്പർ ബാഗ് ദിനത്തോട് അനുബന്ധിച്ച് പെരിങ്ങളം അങ്ങാടിയിൽ പേപ്പർ ബാഗ് വിതരണം ചെയ്ത് എൻ എസ് വാളൻ്റിയർമാർ

ലോക പേപ്പർ ബാഗ് ദിനത്തോട് അനുബന്ധിച്ച് പെരിങ്ങളം അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങൾക്ക് പേപ്പർ ബാഗ് വിതരണം ചെയ്ത് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ്‌ വോളൻ്റിയർമാർ. പ്ലാസിറ്റിക്കിൻ്റെ ഉപയോഗം കുറച്ച് പേപ്പർ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂലൈ 12 പേപ്പർ ബാഗ് ദിനമായി ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് കുട്ടികൾ സ്വന്തമായി തയ്യറാക്കിയ ഇരുനൂറ്റി അൻപതോളം പേപ്പർ ബാഗുകളാണ് വ്യാപാരികൾക്ക് വിതരണം ചെയ്തത് . പ്ലാസ്റ്റിക്ക് ഒഴിവാക്കൂ , നാടിനെ രക്ഷിക്കു എന്ന് ഒരോ പേപ്പർ ബാഗിലും മുദ്രണം ചെയ്തിരുന്നു. പെരിങ്ങളം അങ്ങാടിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൾ ഇൻ ചാർജ്എം .കെ . ഹസീല ടീച്ചറും പി റ്റി എ പ്രസിഡൻ്റ് ആർ .വി ജാഫറും വ്യാപരികൾക്ക് പേപ്പർ ബാഗ് നൽകി ഉത്ഘാടനം ചെയ്തു. വോളൻ്റിയർ ലീഡർമാരായ ആനന്ദ്, നീഷ്മ, വളണ്ടിയർമാരായ ശ്രീരാഗ്, ദിനു, സച്ചിൻ, നവീന,ഡിൽന, പുണ്യ, മുസമ്മിൽ എന്നിവർ പങ്കെടുത്തു..

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!