കോഴിക്കോട് മെഡിക്കൽ കോളേജ് ഡ്രയ്‌നേജിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
ഡ്രയ്‌നേജിൽ നിന്നും ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് അഴുകി അസ്ഥികൾ അടക്കം വേർതിരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത് .വാർഡ് 6 ന്റെയും 8 ന്റെയുംഇടയിലെ ഡ്രയ്‌നേജിൽ ഇലട്രിക്ക് ജോലിക്കാരാണ് മൃതദേഹം കണ്ടത് .സ്ത്രീയുടെയാണോ പുഷന്റെയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണ് ബോഡി ഉള്ളത്. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം നടത്തി വരികയാണ്..ഡ്രയ്‌നേജ് പരിസരത്ത് തുണിയലക്ക് സംവിധാനം ഉള്ളതിനാൽ ചാടികടക്കവേ വീണതായിരിക്കാം എന്ന സംശയം നിലനിൽക്കുന്നു.
മെഡിക്കൽ കോളേജ് ഡ്രയ്‌നേജിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

