National News

കുട്ടികൾക്കുള്ള വാക്‌സിൻ സൈക്കോവ് ഡിന് ഉടനെ അനുമതി ലഭിച്ചേക്കും

കുട്ടികള്‍ക്കായുള്ള വാക്‌സിനായ സൈക്കോവ് ഡിന് ഈ ആഴ്ച അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും. വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസം ആദ്യം ഡി.സി.ജി.ഐയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിരുന്നു.

കൊവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനക്ക് വരുന്നത്. കുട്ടികളിലെ വാക്‌സിനേഷന്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാകാന്‍ സഹായകരമാവുമെന്നാണ് വിലയിരുത്തല്‍.

12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനാണ് സൈക്കോവ് ഡി. അപേക്ഷ വാക്‌സിന്‍ വിദഗ്ധസമിതി അംഗീകരിച്ചാല്‍ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കൊവിഡ് വാക്‌സിനാകും സൈക്കോവ് ഡി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!