Local News

താമരശ്ശേരി ചുരത്തിൽ മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞു ; പ്രതികൾ കുന്ദമംഗലം സ്വദേശികൾ;

താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനടുത്ത് റെക്സിൻ അവശിഷ്ടങ്ങൾ, ഇരുചക്ര വാഹനങ്ങളുടെ ഉപയോഗ ശൂന്യമായ സീറ്റ് കവർ, ടാങ്ക് കവർ ഹെൽമറ്റ് എന്നിവ തള്ളിയതിന് കണലാട് സെക്ഷനിലെ വനം ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തു. കടയിൽ നിന്നും ഒഴിവാക്കിയ ഉപയോഗ ശൂന്യമായ മാലിന്യങ്ങൾ രാത്രിയുടെ മറവിൽ വാഹനത്തിൽ എത്തിച്ചു ഉപേക്ഷിച്ചവരെ കുറിച്ചു വ്യക്തമായ തെളിവുകൾ ലഭിച്ചതായി താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാർ അറിയിച്ചു. പ്രതികൾക്കെതിരെ ഉടൻ തന്നെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും, താമരശ്ശേരി ചുരത്തിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് വന ശോഷണത്തിനും വന്യജീവികളുടെ നിലനിൽപ്പിനും ഭീഷണിയാവുന്നതായും തുടന്നുള്ള ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും കർശന നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ഒരു വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ പിഴടക്കം തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികളിൽ നിന്നും ഉണ്ടായിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!