National News

തന്റെ കടക്കരികെ മറ്റൊരു കട തുടങ്ങി; യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ ജ്യൂസ് കടക്കാരൻ അറസ്റ്റിൽ

തന്റെ കടക്കരികെ മറ്റൊരു കട തുടങ്ങിയ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജ്യൂസ് കടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിൽ ജൂൺ എട്ടിനാണ് യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
കാറിടിപ്പിച്ചതിനു ശേഷം ഇവരെ 50 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നാസിറാബാദ് ഏരിയയിൽ താമസിക്കുന്ന ജയമന്തി ദേവിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു ആശുപത്രിക്ക് മുന്നിൽ ഇവർ ജ്യൂസ് കാർട്ട് സ്ഥാപിച്ചു. ഇതിനടുത്ത് തന്നെയായിരുന്നു മനോജ് എന്നയാളുടെ ജ്യൂസ് കാർട്ട്. അടുത്തടുത്ത് കട ആയതിനാൽ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതിനിടെയാണ് ജയമന്തി ദേവി കാറിടിച്ച് കൊല്ലപ്പെടുന്നത്. പോലീസ് അന്വേഷണത്തിൽ ഇവരെ ഇടിച്ച കാർ കണ്ടെത്തിയെങ്കിലും കാറിൽ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. എന്നാൽ, തുടരന്വേഷണത്തിൽ മനോജും അഞ്ച് കൂട്ടാളികളും പിടിയിലായി. കൊലപാതകത്തിനുപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു.യുവതിയെ കൊലപ്പെടുത്താൻ 50,000 രൂപ മനോജ് നൽകിയെന്ന് പോലീസ് പറയുന്നു. കാറിടിച്ചതിനു പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!