National News

കൊവിൻ പോർട്ടലിലെ വിവര ചോർച്ച; അന്വേഷണം ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

കൊവിൻ പോർട്ടലിലെ വിവര ചോർച്ചയില്‍ അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ആരോഗ്യ മന്ത്രാലയം ഇതിനെ കുറിച്ച് അറിഞ്ഞിട്ടില്ലേയെന്നും ഗുരുതരമായ വിവര ചോര്‍ച്ചയില്‍ ഐ ടി വകുപ്പടക്കം മറുപടി പറയണമെന്നും പാർട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു. വാക്സിനേഷൻ സമയത്ത് കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ടെലഗ്രാം ആപ്പിൽ ഇപ്പോൾ ലഭ്യമാണ്.

ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം രൂക്ഷമാവുന്നത്. ഇത്തരത്തില്‍ ലഭ്യമായ വ്യക്തിഗത വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ആളുകളുടെ മുഴുവന്‍ വിവരങ്ങളും ടെലഗ്രാമില്‍ ലഭ്യമാണ്. വാക്സിന്‍ സ്വീകരണത്തിന് ഉപയോഗിച്ച ഐഡി കാര്‍ഡ് നമ്പര്‍, ലിംഗം, ജനന തിയതി, വാക്സിന്‍ എടുത്ത സ്ഥലം അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ടെലഗ്രാമില്‍ ലഭ്യമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!