ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയി കെ കെ വേണുഗോപാല്‍ ഒരു വര്‍ഷം കൂടി തുടരും. അറ്റോര്‍ണി ജനറല്‍ ആയി ആയി തുടരണം എന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം വേണുഗോപാല്‍ അംഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു വേണുഗോപാലിനെ അറ്റോര്‍ണി ജനറലായി നിയമിച്ചിരുന്നത്.
2017 ല്‍ ആണ് ഭരണഘടന വിദഗ്ദ്ധനായ കെ കെ വേണുഗോപാലിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു നിയമന കാലാവധി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഇരിക്കെയാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് തുടരണമെന്ന് എന്ന് പ്രധാനമന്ത്രി കെ കെ വേണുഗോപാലിനോട് അഭ്യര്‍ഥിച്ചത്.

