National News

കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു;ഗംഗാനദി അതിര്‍ത്തിയില്‍ വല കെട്ടി ബീഹാര്‍

ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമായ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ച് ബീഹാര്‍.

യു.പിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബീഹാറിലെ ബക്സാര്‍ ഡി.എം അമന്‍ സമിര്‍ പറയുന്നത്.

71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബീഹാര്‍ അധികൃതര്‍ അറിയിച്ചു.ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലെ ബക്‌സാര്‍ ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബല്ലിയയിലെ ഉജിയാര്‍, കുല്‍ഹാദിയ, ഭൗരലി എന്നിവടങ്ങളിലാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞത്. അതേ സമയം എത്ര മൃതദേഹങ്ങളുണ്ടെന്ന കൃത്യമായ എണ്ണം ജില്ലാഭരണകൂടം അറിയിച്ചിട്ടില്ല.

അഴുകിത്തുടങ്ങിയ അവസ്ഥയിലുള്ള ചില മൃതദേഹങ്ങള്‍ ബില്ലിയ-ബക്‌സാര്‍ പാലത്തിനിടിയില്‍ കണ്ടെത്തിയതായി ബല്ലിയ ജില്ലാ കളക്ടര്‍ അതിദി സിങ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ ആദരവോടെ നടത്തുമെന്നും അവര്‍ പറഞ്ഞു.

അതേ സമയം ബിഹാറില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ എത്തിയതെന്നാണ് യുപി പോലീസ് പറയുന്നത്.’ മൃതദേഹങ്ങള്‍ വളരെ പഴക്കം ചെന്നവയാണ്. ബിഹാറില്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിവിടുന്ന ഒരു ആചാരമുണ്ട്. ഈ മൃതദേഹങ്ങള്‍ കാണുമ്പോള്‍ അവിടെ നിന്നുള്ളതാണെന്ന് സംശയിക്കുന്നു’ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇതിനിടെ മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

‘ഗംഗയിലും അതിന്റെ പോഷകനദികളിലും ആളുകള്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് അപകടകരവും പ്രദേശത്തിന്റെ ആരോഗ്യവും ശുചിത്വവും അപകടപ്പെടുത്തുന്നതുമാണ്. നദികളുടെ പ്രാദേശിക പരിധികളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക’.അധികൃതര്‍ക്ക് അയച്ച കത്തില്‍ നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ ഡയറക്ടര്‍ ജനറല്‍ രാജീവ് രഞ്ജന്‍ മിശ്ര പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!