സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 32 പേര് കൂടി ചികിത്സയിലുണ്ട്. 23 പേരും പുറത്ത് നിന്ന് വന്നവരാണ്. ചെന്നൈയില്‍നിന്ന് വന്ന ആറുപേര്‍, മഹാരാഷ്ട്രയില്‍നിന്ന് വന്ന നാലുപേര്‍, നിസമുദ്ദീനില്നിന്ന് വന്ന രണ്ടുപേര്‍, വിദേശത്തുനിന്ന് വന്ന 11 പേര് എന്നിങ്ങനെയാണിത്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ആറുപേര്‍ വയനാട്ടിലാണുള്ളത്. ചെന്നൈയില്‍ പോയി വന്ന ട്രെക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേര്‍, സഹഡ്രൈവറുടെ മകന്, സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു രണ്ടുപേര്‍ക്ക് എന്നിങ്ങനെയാണിത്.
സംസ്ഥാനത്ത് 32 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 11 പേര് വിദേശത്തുനിന്നു വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 9 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ ആറു പേരും വയനാട്ടിലുള്ളവരാണ്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ലോറി ഡ്രൈവറുടെ കുടുംബത്തില്‍ ഉള്ളവരാണ് ഇതില്‍ കൂടുതലും.