കേരളത്തിലെത്തുവരെ ക്വാറന്റൈന് ചെയ്യുന്ന സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍മാക്ക് നിര്‍ദ്ദേശം നല്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിദിന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ എത്തിയ ചിലര്‍ക്ക് മുറികള്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുന്നത്
തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കലക്ടര്‍മാര്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ നിശ്ചയിക്കാനെന്നും മുറികളുടെ എണ്ണം ആവശ്യമായി വരുന്ന മറ്റു സൗകര്യങ്ങളും എന്തൊക്കെയാണ് കളക്ടമാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.