കുന്ദമംഗലം; സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തുന്നതിന്റെ ഭാഗമായി കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കി. 32 ഓളം റൂമുകളാണ് വെള്ളിമാട്കുന്ന് സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കിയത്. നാളെയാണ് മൂല്യ നിര്‍ണയം ആരംഭിക്കുന്നത്. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് മൂല്യനിര്‍ണയം നടക്കുക. അഞ്ച് സബ്ജക്ടിന്റെ മൂല്യ നിര്‍ണയമാണ് കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്നത്. ഹിന്ദി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കൊമേഴ്‌സ് വിഷയങ്ങള്‍, ഹ്യുമാനിറ്റീസ്, തുടങ്ങിയവയുടെ മൂല്യനിര്‍ണയമാണ് നടക്കുന്നത്.
ജില്ലയില്‍ മറ്റ് വിവിധ കേന്ദ്രങ്ങളിലും മൂല്യനിര്‍ണയം നടക്കുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ അദ്ധ്യാപകര്‍ക്ക് മൂല്യനിര്‍ണയ ക്യാമ്പിലേക്കെത്താനും മറ്റും പ്രയാസമുണ്ട്.ഗതാഗത സൗകര്യം കുറവായതും കൊറോണ ഭയവും പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സമയത്തെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നു.