Entertainment News

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ;പ്രമുഖ സംവിധായകനിൽ നിന്ന് ഗർഭിണിയായി, ഗർഭഛിദ്രം നടത്തി;നടി മന്ദന കരീമി

കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന റിയാലിറ്റി ഷോയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമിബോളിവുഡിലെ പ്രശസ്ത സംവിധായകനിൽ നിന്ന് താൻ ​ഗർഭിണിയായെന്നും നിർബന്ധിച്ച് ​ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് താരം പറഞ്ഞത്. ഒരുമിച്ചു ജീവിക്കാമെന്നും കുഞ്ഞിനെ ജന്മം നൽകാമെന്നും ഒന്നിച്ചു തീരുമാനിച്ചതാണെന്നും എന്നാൽ ​ഗർഭിണിയായപ്പോൾ സംവിധായകൻ വാക്കുമാറ്റുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്. പരിപാടിയിലെ എലിമിനേഷൻ റൗണ്ടിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്.

‘ആദ്യ പങ്കാളിയായ ​ഗൗരവ് ​ഗുപ്തയുമായി വേർപിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകർന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ ആളായിരുന്നു ആ സംവിധായകൻ. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നൽകാമെന്നും ഞങ്ങളിരുവരും ചേർന്ന് പദ്ധതിയിട്ടതാണ്. എന്നാൽ ​ഗർഭിണിയായപ്പോൾ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു.’- കണ്ണീരോടെയാണ് മന്ദന തനിക്കു നേരിട്ട ദുരനുഭവം വിവരിച്ചത്. മന്ദനയുടെ തുറന്നുപറച്ചിൽ അടങ്ങുന്ന പ്രൊമോ വീഡിയോ പരിപാടിയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!