കുന്ദമംഗലം പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തിന് കിട്ടുന്ന അധിക നികുതി ക്ക് കാത്തു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കുകയാണന്ന് യുത്ത് ലീഗ് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ്.പ്രസിഡണ്ട് ഐ.മുഹമ്മദ് കോയ പറഞ്ഞു .കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം ടൗൺ കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡൻറ് അമീൻ എം.കെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി എൻ.എം.യുസഫ്.പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ എം.വി ബൈജു.റഹ്മത്തുള്ള, ഷഹൽ, നിഹാദ്, ഷഫീദ്, അബു ഫാഹിം, ഫായിസ് എന്നിവർ സംസാരിച്ചു
മോദിയും പിണറായിയും ജനങ്ങളെ ദ്രോഹിക്കുന്നു; യൂത്ത് ലീഗ്
