Trending

ആദിവാസി യുവതിയുടെ മരണം കൊലപാതകം: ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ ഇരിക്കൂരിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഞായറാഴ്ച രാത്രിയിൽ രജനിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും തുടർന്നുളള മർദനമാണ് മരണകാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മർദിക്കുന്ന സമയത്ത് ബാബു മദ്യലഹരിയിലായിരുന്നു.ഞായറാഴ്ചയാണ് രജനി മരിക്കുന്നത്. രജനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബാബു അയൽവാസികളെ അറിയിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. രജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഇതിന് ശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിൽ രജനിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി വ്യക്തമായി. ഇതോടെയാണ് കൊലപാതക സാധ്യത തെളിഞ്ഞത്. ഇരിക്കൂരിൽ കശുവണ്ടി തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു രജനി. ഇവർക്കൊപ്പം ബാബുവും മക്കളും ഇരിക്കൂരിലേക്ക് വരികയായിരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!