കാസര്‍ഗോഡ് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
രാവിലെ 11.30 ഓടേയാണ് അപകടം. വേണുഗോപാലും കുടുംബവും പൊയ്നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ നിന്ന് പുകയുയരുന്നത് തുടക്കത്തിലെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.