പന്തീർപാടം ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉത്ഘാടനം ചെയ്തു, കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. ലത്തീഫ് മാസ്റ്റർ മാവൂർ അനുസ്മരണപ്രഭാഷണം നടത്തി, അബ്ദുള്ള മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി, ഒ ഉസ്സൈൻ,ഒ സലീം, അലാവുദ്ധീൻ പാലക്കൽ, ഹാരിസ് തരക്കൽ, ഡോക്ടർ തല്ഹത്, എ കെ ഷമീം, സുലൈമാൻ മൂഴിക്കൽ, അലവി പി കെ അഷ്‌റഫ് പൂളക്കൽ, ഫസലുൽ റഹൂഫ്, അജ്മൽ പാലക്കൽ എന്നിവർ സംസാരിച്ചു, മുസ്ലിം ലീഗ് ഓഫീസിൽ വെക്കാൻ ടൗൺ എം എസ് എഫ് കമ്മറ്റി വാങ്ങിച്ചു നൽകിയ ഹൈദർ അലി തങ്ങളുടെ ഫോട്ടോ മുസ്ലിം ലീഗ് കമ്മറ്റിക്ക് കയ്മാറി കെ കെ ഷമീൽ സ്വാഗതവും മുനീർ പി കെ നന്ദിയും പറഞ്ഞു